BollywoodCinemaLatest NewsNEWS

സിനിമയുടെ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍

 

ബോളിവുഡിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഷാരൂഖ് ഖാന്‍ താരത്തിന് ബോളിവുഡിന് പുറമെയും നിരവധി ആരാധകരാണ് ഉള്ളത് . താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ താരത്തിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ഷാരൂഖ് ഇന്നു കാണുന്ന സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിയത്. താന്‍ സിനിമയുടെ തുടക്ക കാലത്ത് നേരിട്ട വെല്ലിവിളികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. സ്റ്റാര്‍ പ്ലസില്‍ കൊറിയോഗ്രാഫര്‍ റെമോ ഡിസൂസയുടെ ഡാന്‍സ് റിയാലിറ്റി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയില്‍ നിന്ന് ലഭിച്ച ആദ്യം ശമ്പളം 50 രൂപയായിരുന്നു. ഇതുമായി താന്‍ നേരെ പോയത് താജ്മഹലിലേക്കാണെന്നും ട്രെയിന്‍ ടിക്കറ്റ് എടുത്തതിന് ശേഷം പിങ്ക് നിറത്തിലുള്ള ലസ്സി വാങ്ങാനുളള രൂപ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. താന്‍ വാങ്ങിയ ലസ്സിയില്‍ ഒരു ഈച്ച വീണു. എന്നിട്ടു തനിക്ക് അത് കളയാന്‍ തോന്നിയില്ലെന്നും അത് മുഴുവന്‍ കുടിച്ചു തീര്‍ത്തുവെന്നും. താജ്മഹലില്‍ നിന്നുളള മടക്കയാത്രയില്‍ മുഴുവന്‍ ഛര്‍ദിയായിരുന്നുവെന്നും താരം പറഞ്ഞു.

ഷാരൂഖ് ഖാന്റെ കരിയറില്‍ ഏറ്റവും മികച്ച വന്‍ ബ്രേക്ക് നല്‍കിയ ഗാനമാണ് മണിരത്‌നം ചിത്രമായ ദില്‍സേയിലെ ഛയ്യ ഛയ്യ എന്ന തുടങ്ങുന്ന ഗാനം. ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്. 95 വയസ്സിലും ആ ഗാനത്തിന് ട്രെയിനിന് മുകളില്‍ കയറി നൃത്തം ചെയ്യുമെന്ന് ഷാരൂഖ് പറഞ്ഞു. ഡാന്‍സ് പ്ലസ്ല് റിയാലിറ്റി ഷോയില്‍ ഷാരൂഖ് ഖന്റെ സൂപ്പര്‍ ഗാനങ്ങള്‍ ഒരുക്കി കൊണ്ടാണ് പരിപാടി ആരംഭിച്ചത്.താരത്തിന്റെ പുതിയ വിശേഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button