CinemaGeneralLatest NewsNEWS

വിനീത് ചെയ്ത രണ്ടു സിനിമയിൽ ഇടപെട്ടിട്ടുണ്ട്: ശ്രീനിവാസന്‍ തുറന്നു പറയുമ്പോള്‍!

അവൻ ആദ്യം ചെയ്ത മലർവാടി എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ട് അതിനുള്ള നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്

അച്ഛന്റെ പേരിന് കോട്ടം വരാതെ സിനിമ ചെയ്ത സംവിധായകനാണ് വിനീത് ശ്രീനിവാസൻ.  ശ്രീനിവാസൻ തിരക്കഥാകൃത്തെന്ന നിലയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചപ്പോൾ വിനീത് സംവിധായകനാകാൻ വേണ്ടി തിരക്കഥാകൃത്തായ സിനിമാക്കാരനാണ്. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻ നിർമ്മിച്ച ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രം ചെയ്തു കൊണ്ടായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. ശേഷം .തട്ടത്തിൻ മറയത്ത്., ‘തിര’ , ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ തുടങ്ങിയ ചിത്രങ്ങളും വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ഇപ്പോഴിതാ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും നായികാനായന്മാരാകുന്ന ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത്. .തുടക്കകാലത്ത് മകന്റെ സിനിമയിൽ ഒരു അച്ഛനെന്ന നിലയിൽ  സംഭാവനകൾ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ശ്രീനിവാസന്‍

‘എന്നോട്  അങ്ങനെ അഭിപ്രായം ചോദിക്കുന്നതിൽ അവന്‍ താത്പര്യം കാണിച്ചിട്ടില്ല. അവൻ ആദ്യം ചെയ്ത ‘മലർവാടി’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ട് അതിനുള്ള നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. അത് പോലെ ‘വടക്കൻ സെൽഫി’ എന്ന സിനിമയുടെ തിരക്കഥ വായിച്ചിട്ട് അതിലെ പോരായ്മ പറയുകയും അത് പിന്നീട് അവൻ തിരുത്തകയുമൊക്കെ ചെയ്തിരുന്നു പക്ഷേ ഇപ്പോൾ അവൻ ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ കഥ പോലും എനിക്ക് അറിയില്ല .കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പങ്കുവെച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close