BollywoodCinemaLatest NewsNEWS

അമിത് ഷാ എത്ര വലിയ ഭീരുവാണ് അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്

 

ബോളിവുഡിന്റെ പ്രിയ താരമാണ് സംവിധായകന്‍ അനുരാഗ് കശ്യപ് തന്റെ നിലപാടുകള്‍ ഒരു ഭയവും കൂടാതെ തുറന്ന് പ്രകടിപ്പിക്കുന്ന ആളാണ് .ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായാണ് താരം എപ്പോഴും എതാറുള്ളത്. വീണ്ടും കടുത്ത ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് അനുരാഗ് .ഇപ്പോള്‍ ആഭ്യന്തരമന്ത്രി അമിതി ഷാക്കെതിരേയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചു കൊണ്ടാണ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പുമെന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്. ഡല്‍ഹിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button