GeneralLatest NewsMollywood

ഒരു രാത്രി ഇവരെ കാറിൽ ഇട്ടതാണ് ഇപ്പോൾ വിവാഹം വരെ എത്തി നിൽക്കുന്നത്; പ്രണയ രഹസ്യം വെളിപ്പെടുത്തി ജീന്‍

എന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാൻ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോടിയായി ഐലീനയെയും.

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസം നടി ഐലീനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഇരുവരുടെയും പ്രണയകഥ സംവിധായകന്‍ ജീൻ പോൾ വെളിപ്പെടുത്തുകയുണ്ടായി

‘രണ്ടുപേരുടെയും കല്യാണം സ്പോൺസർ ചെയ്തത് ഞാനാണെന്ന് പറയാം. എന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാൻ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോടിയായി ഐലീനയെയും. ഐലീന എന്റെ സ്കൂളിൽ ജൂനിയർ ആയിരുന്നു. അങ്ങനെ അഭിനയിക്കാൻ വന്ന് ഒരു രാത്രി ഇവരെ കാറിൽ ഇട്ടതാണ് ഇപ്പോൾ വിവാഹം വരെ എത്തി നിൽക്കുന്നത്.’–ജീൻ പറഞ്ഞു

ഐലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തത് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button