CinemaLatest NewsMollywoodNEWS

ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലീം മത പണ്ഡിതരെ ഒറ്റപ്പെടുത്തണം ;തുറന്നടിച്ച് നടന്‍ മാമുക്കോയ

 

മലയാളത്തിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും അഭിനയ മികവ് കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്ത പ്രിയതാരം മാമുക്കോയ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുക താരത്തിന്റെ പുതിയ തുറന്ന് പറിച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത പൂര്‍ണ്ണമായി മാറണമെന്ന് നടന്‍ മാമുക്കോയ. ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലീം മത പണ്ഡിതരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്വാന്തന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തങ്ഹളുടെ നിലപാട് തുറന്ന് പറഞ്ഞത്. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍ നിന്ന് പോയാലേ നാം നന്നാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വച്ചതിനാല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചു. എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കാള്‍ അഭ്യര്‍ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി മാറികൊണ്ട് ഇരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button