CinemaLatest NewsMollywoodNEWS

കുഞ്ഞുവാവയെ മടിയിലിരുത്തി കളിപ്പിച്ച് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനയ മികവ് കൊണ്ട് ആരാധകരെ എന്നും വിസ്മയിപ്പിച്ച മഞ്ജുവാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ധനുഷിന്റെ നായികയാണ് താരം തമിഴകത്ത് ചുവടുറപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.നീരജ് മാധവ് നായകനായെത്തുന്ന ‘ഗൗതമന്റെ രഥ’ത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി മഞ്ജു വാര്യര്‍. കൂള്‍ ലുക്കിലെത്തിയ മഞ്ജുവിനൊപ്പം ഒരു കുഞ്ഞും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മഞ്ജു ഏറെ നേരം കുഞ്ഞിനെ കളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കൂടാതെ തങ്ങളുടെ പ്രിയ താരം മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കാനായി നിരവധി പേരാണ് എത്തിയത്. കൂട്ടത്തില്‍ ഒരു അച്ഛന്‍ തന്റെ കുഞ്ഞിനെ മഞ്ജുവിന്റെ മടിയിലിരുത്തി ഫോട്ടോ എടുത്തു. ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ ഉടന്‍ ചായ പോലും കുടിക്കാതെയാണ് പരിപാടിക്കായി മഞ്ജു ചേച്ചി എത്തിയത് എന്ന് നീരജ് മാധവ് പറഞ്ഞു. സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്‌ണേന്ദു തുടങ്ങി നിരവധി പേര്‍ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്ന ലുലു മാളില്‍ എത്തിയിരുന്നു.താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button