GeneralLatest NewsMollywoodNEWSTeasersVideosWOODs

”ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പത്തന്നെ വെട്ടി ഇടുന്നവരെയാണ് ആണുങ്ങൾ എന്ന് വിളിക്കണത്” പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ; മരക്കാർ അറബിക്കടലിന്റെ സിംഹം ടീസർ വൈറലാകുന്നു

മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ എത്തുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ  ശ്രദ്ധനേടുന്നു. മോഹൻലാൽ നായകനായി തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രൈലെർ ഇതിനകം എട്ടുലക്ഷത്തിൽപ്പരം ആളുകളാണ് കണ്ടത്.

മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ എത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ  ശ്രദ്ധനേടുന്നു. മോഹൻലാൽ നായകനായി തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രൈലെർ ഇതിനകം എട്ടുലക്ഷത്തിൽപ്പരം ആളുകളാണ് കണ്ടത്.

ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ചിത്രത്തിൽ കുട്ട്യാലി മരക്കാർ  ആയി സംവിധായകൻ ഫാസിൽ എത്തുന്നു. ആദ്യമായാണ് സംവിധായകൻ ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നായികമാരായി കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.


ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും.

 

 

shortlink

Related Articles

Post Your Comments


Back to top button