CinemaGeneralMollywoodNEWS

ശ്രീകുമാരന്‍ തമ്പി രചന നിര്‍വഹിച്ചിട്ടും വലിയ പരാജയം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ സിനിമ!

തമാശയും, ആക്ഷനും, ഇമോഷനുമെല്ലാം  നിറഞ്ഞ അഭിനയത്തിന്റെ ഒരു മോഹന്‍ലാല്‍ മാജിക് അപ്പു എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി എഴുതി ചേര്‍ത്തിരുന്നു

മലയാള സിനിമയെ സംബന്ധിച്ച് 1990- എന്നത് മോഹന്‍ലാലിന്റെ വര്‍ഷം കൂടിയായിരുന്നു. മോഹന്‍ലാലിന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച അതേ വര്‍ഷം തന്നെ മറ്റൊരു പ്രതീക്ഷയുള്ള മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ നിലംപൊത്തിയിരുന്നു. ശ്രീകുമാരന്‍ തമ്പി -മോഹന്‍ലാല്‍ – ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘അപ്പു’ എന്ന ഫാമിലി ത്രില്ലറിനെ പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ അത് വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു ‘അപ്പു’. നെടുമുടി വേണു , വിജയരാഘവന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയില്‍ കാസ്റ്റ് ചെയ്തത്. ഭേദപ്പെട്ട ഒരു സിനിമയായിരുന്നിട്ടും മോഹന്‍ലാലിന്‍റെ ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല.

തമാശയും, ആക്ഷനും, ഇമോഷനുമെല്ലാം  നിറഞ്ഞ അഭിനയത്തിന്റെ ഒരു മോഹന്‍ലാല്‍ മാജിക് അപ്പു എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി എഴുതി ചേര്‍ത്തിരുന്നു. ടി സുന്ദരരാജന്‍റെ സംഗീതത്തില്‍ ശ്രീകുമാരന്‍ തമ്പി തന്നെ രചിച്ച ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ സിനിമകളുടെ ഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ അപ്പു എന്ന സിനിമയിലെ കൂത്തമ്പലത്തില്‍ എന്ന് തുടങ്ങുന്ന ഗാനം എന്നും മുന്‍പന്തിയിലാണ്.

shortlink

Related Articles

Post Your Comments


Back to top button