CinemaLatest NewsMollywoodNEWS

 മകന്ആശംസകളുമായി സൂപ്പര്‍ താരത്തിന്റെ അമ്മ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

 

മലയാളത്തില്‍ പ്രിയനായകനായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ്.താരത്തിന്റെയും താരകുടുബത്തിന്റെയും വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ തന്റെ മകന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മല്ലികാ സുകുമാരന്‍
പ്രേക്ഷകരൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബ്ലസ്സി ഒരുക്കുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായുള്ള മേയ്ക്കൊവറിലാണ് പൃഥ്വിരാജിപ്പോള്‍. ബെന്യാമിന്റെ നജീബിനായി മെലിഞ്ഞൊട്ടി രൂപമാറ്റം വരുത്തുന്ന താരത്തിന്റെ പുത്തന്‍ ലുക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇതിനിടെ താരത്തിന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിയുടെ പുത്തന്‍ ലുക്കില്‍ ഓപ്പം നിന്നെടുത്ത ചിത്രം പങ്കുവച്ച് കൊണ്ടാണ് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ ആശംസയും പ്രാര്‍ത്ഥനയും നേര്‍ന്നിരിക്കുന്നത്. ആടുജീവിതത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കുംബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലെ നജീബ് എന്ന വേഷം തന്റെ സ്വപ്നമാണെന്ന് പൃഥ്വിരാജ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button