CinemaGeneralMollywoodNEWSUncategorized

ലാലേട്ടന് നന്ദി, സാറിന് നന്ദി നിങ്ങളുടെ സിനിമ എന്‍റെ ജീവിതം മാറ്റി : അപൂര്‍വ്വ അനുഭവം പറഞ്ഞു രഞ്ജിത്ത്

എറണാകുളത്ത് പനമ്പിള്ളി നഗറില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെ പിന്നാലെ ഓടിവന്നു

സിനിമയിലെ പ്രമേയങ്ങളുടെ ആഴം ചിലരുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. സിനിമയില്‍ കാണിക്കുന്ന മോശം കാര്യങ്ങള്‍ യുവ തലമുറ ജീവിതത്തിലേക്ക് അതേ പോലെ പകര്‍ത്താന്‍ വ്യഗ്രത കാണിക്കാറുണ്ട് എന്ന വാദം നിലനില്‍ക്കെ തന്റെ സിനിമ സ്പിരിറ്റ്‌ കണ്ടു മദ്യപാനം നിര്‍ത്തിയ ഒരാളുടെ സ്വഭാവത്തെക്കുറിച്ച്  തുറന്നു സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത്.

‘സ്പിരിറ്റി’ലെ രഘു നന്ദന്‍ എന്ന കഥാപാത്രത്തെ പലര്‍ക്കും സ്വന്തം ജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് നേര്. ചിലപ്പോഴെങ്കിലും അങ്ങനെ  തിരിച്ചറിയുന്ന മനുഷ്യര്‍ സ്വയം തിരുത്താറുണ്ടല്ലോ. എറണാകുളത്ത് പനമ്പിള്ളി നഗറില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെ പിന്നാലെ ഓടിവന്നു. സാര്‍ ‘സ്പിരിറ്റ്’ എന്ന സിനിമ എന്നെ മാറ്റി എന്ന് പറഞ്ഞു നിര്‍ത്താതെ സംസാരിച്ചു. മണിയന്‍ ജീവിച്ചത് പോലെയുള്ള ഒരു ജീവിതമായിരുന്നു അയാളുടെതും. പ്ലംബിങ്ങാണ് ജോലി. ഇഷ്ടം പോലെ വര്‍ക്കുകളുണ്ട്. പക്ഷെ കിട്ടുന്ന പണമെല്ലാം കുടിച്ചു തീര്‍ക്കുകയാണ്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മദ്യപിക്കും. ലെക്ക് കേട്ടാണ് വീട്ടിലെത്തുന്നത്. എങ്ങനെയോ രഘുനന്ദനില്‍ അയാള്‍ക്ക്  സ്വന്തം ജീവിതം തിരിച്ചറിയാനായി. സ്വയം മാറനായാള്‍ തീരുമാനിച്ചു. സിനിമ അയാളെ മാറ്റി. അങ്ങനെ പലരിലും ആ സിനിമയും ആ കഥാപാത്രവും തിരിച്ചറിവിന്‍റെ പ്രതിഫലനമുണ്ടാക്കിയെന്നു പറയാം.  രഞ്ജിത്ത് പങ്കുവയ്ക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close