CinemaLatest NewsMollywoodNEWS

എത്ര സ്വര്‍ഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും

 

മലയാളികളുടെ ഹൃദയം കീഴടക്കിയ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇരുവരുടെയും പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ .രണ്ടുപേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

അര്‍ജുനും സൗഭാഗ്യയും വിവാഹിതരാകുന്നു എന്ന സന്തോഷ വാര്‍ത്തയും ആരാധകരുമായി സൗഭാഗ്യ പങ്കു വച്ചിരുന്നു. ദീപങ്ങളാല്‍ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ അര്‍ജുനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

‘എത്ര സ്വര്‍ഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് . വിധി . ദൈവം നിങ്ങള്‍ക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല . പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്. പത്മനാഭ സ്വാമി തമ്പുരാനെ ശരണം,’ സൗഭാഗ്യ കുറിച്ചു.താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

.

shortlink

Related Articles

Post Your Comments


Back to top button