CinemaLatest NewsMollywoodNEWS

സണ്ണി വെയ്നെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ ‘പ്രിന്‍സ് ജോയ്

 

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയതാരം സണ്ണി വെയ്ന്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പ്രിന്‍സ് ജോയ് അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്
ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് നിര്‍മിച്ച അനുഗ്രഹീതന്‍ ആന്റണിണി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ഈ ചിത്രത്തില്‍ നായികയെന്നത് ഒരു പ്രത്യേകതയാണ്. നായകന്‍ സണ്ണിവെയ്നെയും തന്റെ ആദ്യ സിനിമയെയും പറ്റി പ്രിന്‍സ് ജോയ് പറയുന്നതിങ്ങനെ

കഥാപാത്രമായി ആദ്യം തന്നെ മനസില്‍ കണ്ടത് സണ്ണി വെയ്‌നിനെയാണ്. അദ്ദേഹത്തോട് മാത്രമാണ് കഥയും പറഞ്ഞത്. ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും എല്ലാം പ്രാധാന്യമുള്ള കഥയാണ്. മനോഹരമായി തന്നെ ആന്റണി എന്ന കഥാപാത്രത്തെ സണ്ണി അവതരിപ്പിച്ചു.ജോയ് പറഞ്ഞു.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

shortlink

Related Articles

Post Your Comments


Back to top button