GeneralLatest NewsMollywoodMovie GossipsNEWSWOODs

”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ” പരിഹസിച്ചവന് അതേനാണയത്തിൽ മറുപടി നൽകി സുരേഷ് ഗോപി

എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ ”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ”. തന്റെ ചിത്രത്തിന് താഴെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റിട്ട വ്യക്തക്ക് അതേ നാണയത്തിൽ മറുപടി നൽകി നടൻ സുരേഷ് ഗോപി.

‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ ”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ”. തന്റെ ചിത്രത്തിന് താഴെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റിട്ട വ്യക്തക്ക് അതേ നാണയത്തിൽ മറുപടി നൽകി നടൻ സുരേഷ് ഗോപി.

പുതിയ സിനിമയായ ‘കാവല്‍’ ആരംഭിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഒരാൾ പരിഹാസ മന്റുമായി വന്നത്. സാധാരണയായി താരങ്ങള്‍ക്ക് നേരെ ഇത്തരത്തില്‍ പരിഹാസം നിറഞ്ഞ കമന്റുകള്‍ സ്ഥിരം വരാറുണ്ട്. എന്നാല്‍ ചുരുക്കം ചില ആളുകള തിരിച്ച് മറുപടി കൊടുക്കാറുള്ളു. എന്തായാലും സുരേഷ്‌ഗോപിയുടെ മറുപടി ഇപ്പോൾ വൈറലാണ്.

കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവല്‍. ഷൈലോക്ക് നിര്‍മിച്ച ഗുഡ്വില്‍ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് അനൂപ് സത്യനന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ സുരേഷ്‌ഗോപി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button