GeneralLatest NewsMollywoodNEWSTeasersVideosWOODs

”ഗംഗേ” സുരേഷ്‌ഗോപിയുടെ വിളിയിൽ വീണ്ടും ഞെട്ടി ശോഭന; പുതുചിത്രം ‘വരനെ ആവശ്യമുണ്ട് ‘ ടീസർ ശ്രദ്ധേയമാകുന്നു

വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ശോഭനയുടെ മുഖത്ത് നോക്കി, ഉച്ചത്തിൽ, ഗംഗേ എന്ന് വിളിച്ചിരിക്കുകയാണ്  സുരേഷ് ഗോപി. ആ വിളികേട്ട 'ഗംഗ' ഒന്ന് ഞെട്ടുന്നുമുണ്ട്.

പ്രേക്ഷകരെ ഞെട്ടിച്ച ഗംഗേ വിളി ആരും മറക്കാൻ ഇടയില്ല.  മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തിൽ ശോഭനയെ നോക്കിയുള്ള ആ വിളി ഇന്നും ട്രോളന്മാർക്കും ആരാധകർക്കും ആവേശമാണ്. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ശോഭനയുടെ മുഖത്ത് നോക്കി, ഉച്ചത്തിൽ, ഗംഗേ എന്ന് വിളിച്ചിരിക്കുകയാണ്  സുരേഷ് ഗോപി. ആ വിളികേട്ട ‘ഗംഗ’ ഒന്ന് ഞെട്ടുന്നുമുണ്ട്.

ഇരുവരുടെയും പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ടീസറിലാണ് നർമ്മം തുളുമ്പുന്ന രീതിയിൽ ഇതവതരിപ്പിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖര്‍ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ. ഒരു ഫൺ ഫാമിലി എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്ന സൂചനകൾ  ടീസറിൽ പ്രകടമാണ്.

ഉയരെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ സംഗീതം അല്‍ഫോണ്‍സ് ജോസഫ്.

 

shortlink

Related Articles

Post Your Comments


Back to top button