BollywoodLatest NewsMovie GossipsNEWSWOODs

”മൈസൂർ പാക്കും പൊട്ടറ്റോ ചിപ്സും ഇല്ലാതെ ഇങ്ങോട്ടു വരണ്ട” രൺവീറിനോട് ദീപിക പദുകോൺ

രൺവീറിന്റെ അടുത്ത ചിത്രമായ 83യുടെ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത താരത്തിന് രസകരമായ ഒരു കമന്റാണ് ദീപിക നൽകിയത്.. ചെന്നൈയിൽ 83യുടെ പ്രൊമോഷന് വേണ്ടി പോയതായിരുന്നു രൺവീർ.  ടീം അംഗങ്ങൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് രൺവീർ പോസ്റ്റ് ചെയ്തത്.  "ശ്രീകൃഷ്ണയിൽ നിന്നും ഒരു കിലോ മൈസൂർ പാക്കും ഹോട് ചിപ്സിൽ നിന്നും രണ്ടു പാക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സും ഇല്ലാതെ ഇങ്ങോട്ട് വരണ്ട" എന്നായിരുന്നു ദീപികയുടെ കമന്റ്.

സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമായ താരജോഡികളാണ് ബോളിവുഡ് താരങ്ങളായ രൺവീറും ദീപികാപദുകോണും. സോഷ്യൽ മീഡിയയിൽ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിലും ഈ  താര ദമ്പതികൾ മുൻപന്തിയിൽ തന്നെ.  ഇപ്പോഴിതാ രൺവീറിന്റെ പോസ്റ്റിന് ദീപിക നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നു.

രൺവീറിന്റെ അടുത്ത ചിത്രമായ 83യുടെ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത താരത്തിന് രസകരമായ ഒരു കമന്റാണ് ദീപിക നൽകിയത്.. ചെന്നൈയിൽ 83യുടെ പ്രൊമോഷന് വേണ്ടി പോയതായിരുന്നു രൺവീർ.  ടീം അംഗങ്ങൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് രൺവീർ പോസ്റ്റ് ചെയ്തത്.  “ശ്രീകൃഷ്ണയിൽ നിന്നും ഒരു കിലോ മൈസൂർ പാക്കും ഹോട് ചിപ്സിൽ നിന്നും രണ്ടു പാക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സും ഇല്ലാതെ ഇങ്ങോട്ട് വരണ്ട” എന്നായിരുന്നു ദീപികയുടെ കമന്റ്.


ദീപിക ആവശ്യപ്പെട്ടയുടനെ, 83 സംവിധായകൻ കബീർ ഖാന്റെ ഭാര്യ മിനി മാത്തൂറും ഭർത്താവിനോട് ഇത്രയും സാധനങ്ങൾ ചെന്നൈയിൽ നിന്ന് കൊണ്ടുവരാൻ ഓർഡർ ഇട്ടുകഴിഞ്ഞു.1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക കപ്പ് വിജയിച്ചത് പ്രമേയമാക്കി തിയേറ്ററിലെത്തുന്ന ചിത്രമാണ് 83.എന്തായാലും ദീപികയുടെ “മൈസൂർ പാക്ക്, പൊട്ടറ്റോ ചിപ്സ്” കമന്റ്‌ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു

shortlink

Related Articles

Post Your Comments


Back to top button