GeneralLatest NewsMollywoodMovie GossipsNEWSWOODs

ചെമ്മണ്ണൂർ അണ്ണൻ അടി തട വെട്ട് കുത്ത്; നടി നീത പിള്ളയുടെയും ബോബി ചെമ്മണ്ണൂരിന്റെയും ‘ഫൈറ്റിങ്ങിന്’ കമന്ററിയുമായ് ഷൈജു ദാമോദരൻ

മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി പ്രകീര്‍ത്തിക്കപ്പെടുകയാണ് നടി നീത പിള്ള. നീതയോട് ഏറ്റുമുട്ടുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

മലയാള സിനിമയിൽ  ഇതുവരെ കാണാത്ത സ്റ്റണ്ട് സീനുകളുമായി തീയേറ്ററിൽ എത്തിയ ചിത്രമാണ് കുങ്ഫു മാസ്റ്റർ. മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി പ്രകീര്‍ത്തിക്കപ്പെടുകയാണ് നടി നീത പിള്ള. നീതയോട് ഏറ്റുമുട്ടുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇരുവരും തമ്മിലുളള സൗഹൃദ പോരാട്ടത്തിൽ ഒപ്പം കമന്ററിയുമായി ഷൈജു ദാമോദരനുമുണ്ട്.

എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയില്‍ വച്ചാണ് ബോബിയും നീതയും ഏറ്റുമുട്ടിയത്. കുങ് ഫൂ മാസ്റ്റര്‍ സിനിമയിലെ വില്ലന്‍ സോണറ്റുമായും ബോബി ചെമ്മണ്ണൂര്‍ ഏറ്റുമുട്ടി. രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടുനിന്നവര്‍ക്കും ആവേശമായി.


1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദി കുങ്ഫൂ മാസ്റ്റര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചത്. നീത പിള്ള നായികയായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ്. പൂമരത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്.

shortlink

Post Your Comments


Back to top button