CinemaLatest NewsMollywoodNEWS

അവരുടെ ആക്ഷനെല്ലാം താന്‍ കൃത്യമായി കാണാറുണ്ട് ഈ സീസണ്‍ അടിപൊളിയാണ് എല്ലാ ഏജിലും പ്രേമമുണ്ട്; ബിഗ് ബോസിലെ ആ പ്രണയ രഹസ്യത്തെക്കുറിച്ച് ആര്യ

 

മോഹന്‍ ലാലിന്റെ അവതരണത്തില്‍ ഏറെ ശ്രദ്ധേയമാക്കുന്ന ടെലിവിഷന്‍ പരിപാടി
ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലെങ്ങും സജീവമാണ്. രസകരമായ ടാസ്‌ക്കുകളും സര്‍പ്രൈസുകളുമൊക്കെയാണ് ബിഗ് ബോസ് എത്താറുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേരാണ് പുതിയതായി അകത്തേക്ക് എത്തിയത്. അതേസമയം ഇതവണയും പരിപാടിയിലെ പ്രണയിതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലും ചര്‍ച്ച സജീവമാണ്.

ഉറക്കത്തിനിടയില്‍ രേഷ്മ പ്രദീപിനെ വിളിച്ചതും അവര്‍ കണ്ണും കണ്ണും നോക്കി സംസാരിച്ചതിനെക്കുറിച്ചുമായിരുന്നു മഞ്ജു സംസാരിച്ചിരുന്നു രഘു, ആര്യ, വീണ ഇവരെല്ലാം ഒരുമിച്ചായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. പ്രദീപും രേഷ്മയും രാത്രി നോക്കിക്കൊണ്ടിരിക്കുകയായിരുന്നോയെന്നായിരുന്നു വീണയുടെ ചോദ്യം. ഇച്ചിരി നേരം നോക്കിയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. തങ്ങളും ഇത്തരത്തിലുള്ള ആക്ഷനൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. തമാശയായാണ് അവരങ്ങനെ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം അവിടെന്തൊക്കെയോ സ്പാര്‍ക്ക് ഇല്ലാതില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു.

ഈ സീസണ്‍ പ്രേമം കൊണ്ട് പൂക്കുമെന്നായിരുന്നു ആര്യ പറഞ്ഞത്. ഈ സീസണ്‍ അടിപൊളിയാണ് എല്ലാ ഏജിലും പ്രേമമുണ്ട്. എല്ലാ റേഞ്ചിലുമുണ്ടെന്നായിരുന്നു രഘുവിന്റെ കമന്റ്. സുജോ, പ്രദീപ് ചന്ദ്രന്‍, രേഷ്മ തുടങ്ങിയവരെക്കുറിച്ചായിരുന്നു ഇവരുടെ സംസാരം. കിടക്കുന്നതിന് മുന്‍പായി പ്രദീപേട്ടന്‍ രേഷ്മയോട് ഗുഡ്നൈറ്റ് പറഞ്ഞിരുന്നു. ഇവരുടെ നടുക്കാണല്ലോ താന്‍ കിടക്കുന്നത്. അവിടെ കിടന്നാലേ തനിക്ക് ഉറക്കം വരുള്ളൂവെന്നായിരുന്നു മഞ്ജു പറഞ്ഞത്. അവരുടെ ആക്ഷനെല്ലാം താന്‍ കൃത്യമായി കാണാറുണ്ട് അവര്‍ പറഞ്ഞു. ബിഗ് ബോസിലെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.പുതിയ താരജോഡികള്‍ ആരാണ് എന്ന ചോദ്യം വീണ്ടും ബാക്കിയാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button