CinemaLatest NewsMollywoodNEWS

അവളുടെ സ്നേഹത്തില്‍ ഞാന്‍ വീടും കണ്ടെത്തി പുതിയ വിശേഷം പങ്കുവെച്ച് റോവിനും ജൂഹിയും

 

മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഉപ്പും മുളകും പരമ്പരയുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. പരമ്പരയിലെ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. താരങ്ങള്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയായിരുന്നു ജൂഹി റുസ്തഗി തന്റെ പ്രണയം പരസ്യമാക്കിയത്. ഉപ്പും മുളകും സംവിധായകനായ സിനുവിന്റെ സിനിമയുടെ പൂജയ്ക്കായി ജൂഹി എത്തിയപ്പോള്‍ ഡോക്ടര്‍ റോവിനും ഒപ്പമുണ്ടായിരുന്നു. ഉപ്പും മുളകും കുടുംബാംഗങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ ലച്ചു റോവിനെ പരിചയപ്പെടുത്തിയിരുന്നു. ജൂഹിയുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു .

ഡോക്ടര്‍ പങ്കുവെച്ച പുതിയ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍ ജൂഹി റുസ്തഗിയുമായുള്ള പ്രണയത്തെക്കുറിച്ചും റോവിന്‍ തുറന്നുപറഞ്ഞെത്തിയിരുന്നു അവളുടെ സ്നേഹത്തില്‍ ഞാന്‍ വീടും കണ്ടെത്തിയെന്ന് പറഞ്ഞാണ് അദ്ദേഹം പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വെളുത്ത നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് ലച്ചു എത്തിയപ്പോള്‍ അതേ നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു റോവിന്റെ വേഷം. ഫാഷനില്‍ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയും റോവിന്‍ എത്താറുണ്ട്. ഇതാദ്യമായാണ് ലച്ചുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് അദ്ദേഹം എത്തിയിട്ടുള്ളത്.ഇരുവരുടെയും പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button