CinemaLatest NewsMollywoodNEWS

ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ എന്ന നടന്‍ ഉണ്ടായതെന്നും തുറന്ന് പറഞ്ഞ് നടന്‍ ലാല്‍

 

മലയാള സിനിമയ്ക്ക് പകരം വെക്കാനിലാത്ത പ്രതിഭയാണ് ലാല്‍ എന്ന നടന്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.തന്റേതായ അഭിനയ മികവ് കൊണ്ട് ചലച്ചിത്ര മേഖലയില്‍ നിറഞ്ഞു നിന്ന താരമാണ് അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും ചുവടുറപ്പിച്ചു. സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം നടന്‍ എന്ന നിലയിലാണ് ലാല്‍ സിനിമയില്‍ സജീവമായത്. ജയരാജിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി മുഖ്യ വേഷത്തിലെത്തിയ കളിയാട്ടമാണ് നടന്‍ എന്ന നിലയില്‍ ലാലിന്റെ അരങ്ങേറ്റ ചിത്രം. ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ എന്ന നടന്‍ ഉണ്ടായതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു

‘മുരളിച്ചേട്ടന്‍ പകരക്കാരനായി നില്‍ക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ പോയത്. പറ്റുന്നില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാന്‍ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല,’ ലാല്‍ പറഞ്ഞു.താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button