BollywoodCinemaLatest NewsNEWS

ബോളിവുഡ് താരം ഷാരൂ ഖാന്റെ പിതൃസഹോദരപുത്രിയായ നൂര്‍ജഹാന്‍ അന്തരിച്ചു

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂ ഖാന്റെ പിതൃസഹോദരപുത്രിയായ നൂര്‍ജഹാന്‍ അന്തരിച്ചു. പാകിസ്താനിലെ പെഷവാറിലായിരുന്നു അന്ത്യം. മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂര്‍ ജഹാന്റെ ഇളയസഹോദരനാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. നൂര്‍ ജഹാന്‍.ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഷാരൂഖ് ഖാന്‍ മാതാപിതാക്കളായ ലത്തീഫ് ഫാതിമ ഖാന്‍, താജ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ട് തവണ പെഷവാറിലെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. നൂര്‍ ജഹാനും രണ്ട് തവണ ഷാരൂഖിനെ കാണാന്‍ ഇന്ത്യയിലെത്തിയിരുന്നു. ഷാരൂഖുമായും ഇന്ത്യയിലെ മറ്റ് ബന്ധുക്കളുമായും നൂര്‍ ജഹാന് വളരെ നല്ല ബന്ധമാണ് ഉള്ളത്. നൂര്‍ ജഹാനും ഭര്‍ത്താവിനുമൊപ്പമുള്ള ഷാരൂഖിന്റെ ചിത്രങ്ങള്‍ ഫാന്‍ ക്ലബുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു സജീവരാഷ്ട്രീയപ്രവര്‍ത്തകയായിരുന്ന അന്തരിച്ച നൂര്‍ ജഹാന്‍ ഇത് കൂടാതെ ഡിസ്ട്രിക്റ്റ്, ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദേശകപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും നൂര്‍ ജഹാന്‍ പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button