CinemaLatest NewsMollywoodNEWS

എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നുനിന്ന ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് മലയാളികളുടെ  പ്രിയനടന്‍ ടൊവിനോ തോമസ്

 

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ടോവിനോ തോമസ് നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും താരം എത്തിയിട്ടുണ്ട്. താരത്തിന്റെ സിനിമാ ലോകത്തിലേക്കുള്ള കടന്നു വരവും അതിന്റെ കഷ്ടപാടുകളും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍ എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നുനിന്ന ഒരു നിമിഷം ഓര്‍ത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടന്‍. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം,’ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തന്റെ ആദ്യചിത്രത്തിലെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറിങ്ങ് ജോലി ഉപേക്ഷിച്ചാണ് ടൊവിനോ അഭിനയത്തിലേക്ക് എത്തിയത്.

ടൊവിനോയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് മലയാളികളുടെ ഹൃദയം കീഴടക്കിയ ‘എന്ന് നിന്റെ മൊയ്തീന്‍’.കാഞ്ചനയെ ജീവനോളം സ്‌നേഹിക്കുന്ന അപ്പുവിനെ മലയാളികള്‍ ഏറ്റെടുത്തു പിന്നീട് അങ്ങോട് ‘ഗപ്പി’, ‘ഒരു മെക്‌സിക്കന്‍ അപാരത”എടക്കാട് ബറ്റാലിയന്‍’ വരെ എത്തി നില്‍ക്കുന്നു . ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു.ജിയോ ബേബി സംവിധാനം ചെയ്യുന്ന റോഡ് മൂവിയായ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’, സൈക്കോ ത്രില്ലര്‍ ചിത്രം ‘ഫോറന്‍സിക്’ എന്നിവയാണ് ഇനി തിയേറ്ററുകളില്‍ എത്താനുള്ള ടൊവിനോ ചിത്രങ്ങള്‍.താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button