CinemaLatest NewsMollywoodNEWS

തന്റെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ തിരഞ്ഞ് സംവിധായകന്‍ വിനയന്‍

 

മലയാള സിനിമ ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തുകയും മലയാളി പ്രേക്ഷകരെ ഭയത്തിന്റെ മാസ്മരിക ലോകത്തെ കാണിച്ചു തന്ന സംവിധായകനാണ് വിനയന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ വെള്ളി നക്ഷത്രവും അത്ഭുത ദ്വീപും ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.തന്റെ സിനിമയിലൂടെ പുതിയ താരങ്ങളെയും അദ്ദേഹം മലയാള ചലച്ചിത്ര മേഖലയ്ക്ക് സമ്മാനിച്ചും അദ്ദേഹത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സിനിമയോട് താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെയാണ് അടുത്ത് സിനിമയിലേക്കായി വിനയന്‍ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്.

സിനിമയില്‍ സഹസംവിധായകരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നു. സിനിമയേ ഗൗരവത്തോടെ കാണുകയും മലയാളം ടൈപ്പിംഗ് പരിചയവും, നല്ല കൈയ്യക്ഷരവുമുള്ളവരും ഈ പേജിലേക്ക് ബയോഡേറ്റയും,ടെലിഫോണ്‍ നമ്പര്‍ സഹിതം വിവരങ്ങള്‍ മെസ്സേജ് ചെയ്യണം. യോഗ്യതയുള്ളവര്‍ എന്നു തോന്നുന്നവരെ നേരിട്ടു വിളിച്ചു സംസാരിക്കുന്നതാണ്.’ വിനയന്‍ കുറിച്ചു. ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ വിനയന്‍ ചിത്രം. 20 വര്‍ഷം മുമ്പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്.താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button