CinemaGeneralLatest NewsNEWS

കുഞ്ഞു രാജകുമാരിയുടെ ഫോട്ടോയുമായി നടി ദിവ്യ ഉണ്ണി

ഈ കഴിഞ്ഞ ജനുവരി 14 ന് ദിവ്യയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയത്

നടി ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. തന്‍റെ രാജകുമാരിയെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. കുട്ടിയുടെ പേരും ദിവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

ഈ കഴിഞ്ഞ ജനുവരി 14 ന് ദിവ്യയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയത്. ഇപ്പോഴിത കുഞ്ഞിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് താരം. താനൊരു കുഞ്ഞ് രാജകുമാരിയ്ക്ക് ജന്മം നൽകിയെന്നും, ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. ദിവ്യയുടെ മാറോട് ചേർന്ന് കിടക്കുന്ന കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രം പകർത്തിയിരിക്കുന്നത് ഭർത്താവ് അരുൺ കുമാറാണ്. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടേയും അരുണിന്റേയും വിവാഹം നടന്നത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇരുവരും ദിവ്യയോടൊപ്പമാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button