BollywoodCinemaLatest NewsNEWS

സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പം അമലാ പോള്‍ ബോളിവുഡിലേക്ക് പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

 

തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി അഭിനയ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല പോള്‍ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡിലെ പഴയകാല താരം പര്‍വീണ്‍ ബാബിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ് നടി അമലാ പോള്‍ ആണ് പര്‍വീണ്‍ ബാബിയുടെ വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഇത്.

‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ വെച്ച് ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണിത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും’ എന്നാണ് ഈ ചിത്രത്തെ കുറിച്ച് അമലാ പോള്‍ വ്യക്തമാക്കിയത്.

അതേസമയം പര്‍വീണ്‍ ബാബിയുടെ കഥ സിനിമയാണോ വെബ് സിരീസാണോ എന്ന കാര്യത്തില്‍ പ്രഖ്യാപനം വന്നിട്ടില്ല. ഇത് വെബ് സീരീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ബോളിവുഡിലെത്തുന്ന താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button