”ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’’ ഓർമ്മകളിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ആസിഫ് അലി

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ഉസ്താദ് ഹോട്ടലിലെ’ ലൊക്കേഷൻ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി  പങ്കുവെച്ചിരിക്കുകയാണ് ആസിഫ്. ‘ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ദുല്‍ഖറിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ഉസ്താദ് ഹോട്ടല്‍’. അഞ്ജലി മേനോന്റെ രചനയിൽ പിറന്ന ഈ മനോഹര ചിത്രത്തിൽ അതിഥി താരമായി ആസിഫ് അലിയും എത്തിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ എത്തിയ ആസിഫ് അലിയോട് മാമുക്കോയയുടെ കഥാപാത്രം വന്ന് ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് ചോദിക്കുന്നതും ‘അല്ല, അമിതാഭ് ബച്ചന്‍’ ആണെന്ന് ആസിഫ് പറയുന്നതും പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ഉസ്താദ് ഹോട്ടലിലെ’ ലൊക്കേഷൻ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി  പങ്കുവെച്ചിരിക്കുകയാണ് ആസിഫ്. ‘ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഭൂതകാലത്തെ ഏറ്റവും സുന്ദരമായ നൊസ്റ്റാള്‍ജിയ’ എന്ന്  ദുൽഖർ ചിത്രത്തിന് കമന്റ് ചെയ്തു.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് ആസിഫ് അലിയുടെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Share
Leave a Comment