GeneralMollywoodNEWS

ബിഗ്‌ ബ്രദര്‍ കണ്ടിറങ്ങിയ ഒരാള്‍ എങ്കില്‍ പറയേണ്ടേ സിനിമ മോശമാണെന്ന് അങ്ങനെ ഒരാളും അവിടെ പറഞ്ഞിട്ടില്ല: തിയേറ്റര്‍ പ്രതികരണത്തെക്കുറിച്ച് സിദ്ധിഖ്

അവിടെ സിനിമ കണ്ട ഒരു പ്രേക്ഷകന്‍ പോലും സിനിമ കൊള്ളില്ലെന്ന് പറഞ്ഞില്ല

വന്‍ പ്രതീക്ഷകളുമായി ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ സിനിമയായി ‘ബിഗ്‌ ബ്രദര്‍’ എത്തിയപ്പോള്‍ സംവിധായകന്‍ സിദ്ധിഖ് എന്ത് കൊണ്ടാണ് കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാത്തതെന്നായിരുന്നു  പ്രേക്ഷകരുടെ ചോദ്യം.  മലയാള സിനിമയുടെ ഏറ്റവും വലിയ വിജയചിത്രത്തിലെ നായകനുമായി ചേര്‍ന്ന് ക്ലീഷേയുടെ ആവര്‍ത്തന കഥ പറഞ്ഞപ്പോള്‍ സിദ്ധിഖ് ഇനിയെങ്കിലും മാറി ചിന്തിക്കട്ടെ എന്നായിരുന്നു പലരുടെയും വിമര്‍ശനം. ഖത്തറില്‍വെച്ച് നടത്തിയ ബിഗ്‌ ബ്രദറിന്റെ പ്രഥമ പ്രദര്‍ശനത്തെക്കുറിച്ചും അവിടെ പ്രേക്ഷകര്‍ പങ്കുവെച്ച അഭിപ്രായത്തെക്കുറിച്ചും തുറന്നു പറയുകയാണ് സിദ്ധിഖ്.

മനോരമയുടെ അഭിമുഖത്തില്‍ നിന്ന്

‘ഖത്തറില്‍ ബിഗ്‌ ബ്രദറിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാനും നടന്‍ സിദ്ധിഖും അവിടെ ഉണ്ടായിരുന്നു. സിനിമ കണ്ടിറങ്ങി വന്ന എല്ലാ പ്രേക്ഷകരും സിനിമ നന്നായിരിക്കുന്നുവെന്നാണ് പറഞ്ഞത്.അവിടെ സിനിമ കണ്ട ഒരു പ്രേക്ഷകന്‍ പോലും സിനിമ കൊള്ളില്ലെന്ന് പറഞ്ഞില്ല, ഈ സിനിമ ആരും കാണരുതെന്ന് പറഞ്ഞില്ല. കൊള്ളില്ലെങ്കില്‍ മോശാമാണെന്ന് മുഖത്തു നോക്കി പറയുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍, പക്ഷെ അവിടെ സംഭവിച്ചത് അതല്ല. ‘ഞങ്ങള്‍ പ്രതീക്ഷിച്ച കോമഡി കിട്ടിയില്ല’ എന്നൊക്കെ പറഞ്ഞവരുണ്ട്. അല്ലാതെ ഈ സിനിമ ആരും കാണരുത് എന്തൊരു മോശം സിനിമ എന്നൊന്നും കണ്ടിറങ്ങിയ ഒരാള് പോലും പറഞ്ഞില്ല’.സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button