GeneralLatest NewsNEWS

”നിങ്ങളുടെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കരുത്” കൊറോണ വൈറസിനെതിരെ ജാഗ്രതപാലിക്കാൻ ആരാധകർക്ക് നിർദ്ദേശവുമായി സണ്ണിലിയോൺ

ഭർത്താവ് ഡാനിയൽ വെബറിനൊപ്പം മാസ്ക് ധരിച്ച് നിൽക്കുന്ന സെൽഫി പങ്കു വെച്ചാണ് ആരാധകർക്ക് സണ്ണി ജാഗ്രതാ നിർദ്ദേശം നൽകിയത്.

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസ് പേടിയിലാണ് മുന്നോട്ട്പോകുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ലോക ആരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഹോളിവുഡ് താരം സണ്ണി ലിയോൺ തന്റെ ആരാധകർ ജാഗ്രത പാലിക്കണം എന്ന നിർദേശം സോഷ്യൽ  മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.

ഭർത്താവ് ഡാനിയൽ വെബറിനൊപ്പം മാസ്ക് ധരിച്ച് നിൽക്കുന്ന സെൽഫി പങ്കു വെച്ചാണ് ആരാധകർക്ക് സണ്ണി ജാഗ്രതാ നിർദ്ദേശം നൽകിയത്. ‘നിങ്ങളുടെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കരുത്. കൊറോണ വൈറസ് നിങ്ങളെ ബാധിക്കില്ല എന്ന് വിചാരിക്കരുത്. മിടുക്കരും സുരക്ഷിതരുമായിരിക്കുക’ – സണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

Safe is the new COOL with @dirrty99 !! Don’t be ignorant about what is happening around you or think the Coronavirus can’t affect you! Be smart and be safe! #india #coronavirus

A post shared by Sunny Leone (@sunnyleone) on


വിമാനത്താവളത്തിൽ നിന്നുള്ള സെൽഫിയാണ് സണ്ണി ലിയോണി പങ്കുവെച്ചത്.ഒപ്പം, മുംബൈ വിമാനത്താവളത്തിൽ തന്‍റെ ടീം എത്തിയപ്പോഴുള്ള വീഡിയോയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി സണ്ണി പങ്കുവെച്ചിട്ടുണ്ട്. മാസ്ക് ധരിച്ച ടീം അംഗങ്ങൾക്കൊപ്പമുള്ള വീഡിയോ ‘സേഫ്റ്റി ഫസ്റ്റ്’ എന്ന കാപ്ഷനോടെ സണ്ണിയും ഒപ്പം ഡേവിഡും ചിത്രങ്ങൾ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button