GeneralKollywoodLatest News

ഗൗതം മേനോന്റെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകര്‍

വാരണം ആയിരത്തിനു രണ്ടാം ഭാഗം വരികയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 'ഓന്‍ ഗിറ്റാര്‍ എട്ത്തീലെങ്കി ങ്ങളെടുപ്പിക്കണം മേനോന്‍ സാറേ'എന്ന രസകരങ്ങളായ കമന്റുകളും അക്കൂട്ടത്തിലുണ്ട്.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ തെന്നിന്ത്യന്‍ സംവിധായകനാണ് ഗൌതം മേനോന്‍. താരത്തിന്റെ പുതിയ പോസ്റ്റ്‌ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സിങ്കപ്പൂരില്‍ വച്ച്‌ ഫെബ്രുവരി 2ന് സിനിമാതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിന് ഒരു സ്‌നേഹവിരുന്ന് ഒരുക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി വിഗ്നേശ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍, ബോംബെ ജയശ്രീ, ഹാരിസ് ജയരാജ്, അന്‍വര്‍ റഷീദ് തുടങ്ങിയവര്‍ ഗൌതംമേനോന് ആശംസകളറിയിച്ച വീഡിയോ ഗൗതം മേനോന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

‘അതെ, അധികം വൈകാതെ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ പറയും’എന്ന അടിക്കുറിപ്പോടെ ഗൗതം മേനോന്‍ സൂര്യയുടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു ചുവടെ ആരാധകരുടെ ചൂടു പിടിച്ച ചര്‍ച്ചയാണ്. വാരണം ആയിരത്തിനു രണ്ടാം ഭാഗം വരികയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ‘ഓന്‍ ഗിറ്റാര്‍ എട്ത്തീലെങ്കി ങ്ങളെടുപ്പിക്കണം മേനോന്‍ സാറേ’എന്ന രസകരങ്ങളായ കമന്റുകളും അക്കൂട്ടത്തിലുണ്ട്.

സൂര്യ, ദിവ്യ സ്പന്ദന, സിമ്രാന്‍, സമീറ റെഡ്ഡി എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു വാരണം ആയിരം.

shortlink

Related Articles

Post Your Comments


Back to top button