GeneralLatest NewsMollywoodMovie ReviewsNew ReleaseNEWSWOODs

‘അനേഷ്വണം’മികച്ച ഫാമിലി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈയുടെ ട്വീറ്റ് വൈറലാകുന്നു

ജയസൂര്യയെ നായകനാക്കി  സംവിധായകൻ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അന്വേഷണം പ്രദർശനത്തിനെത്തിയിരിക്കുന്നു. ചെന്നൈയിൽ വെച്ച് തെരഞ്ഞെടുത്ത വ്യക്തികൾക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഷോയ്ക്ക് ശേഷം ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വിറ്ററിൽ ചിത്രത്തെ കുറിച്ചുള്ള തന്റെ  അഭിപ്രായം കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

”മികച്ച ഫാമിലി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. അവസാന അഞ്ച് നിമിഷത്തിനുള്ളിൽ മാത്രമാണ് ചിത്രത്തിൻ്റെ സസ്പെൻസ് പുറത്താകുന്നത്. കൂടുതലും ആശുപത്രിയ്ക്കുള്ളിൽ വെച്ച് നടക്കുന്ന കഥയാണ് ഇത്. സംവിധായകൻ പ്രശോഭ് വിജയൻ അതി സുന്ദരമായി ചിത്രം തയാറാക്കിയിരിക്കുന്നു. 102 മിനുറ്റുള്ള ചിത്രത്തിൽ ജയസൂര്യ മികച്ച പ്രകടനം കാഴ്ചവച്ചു.  ശ്രുതി രാമചന്ദ്രനും ലിയോണ ലിഷോയ്യും ചിത്രത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ബീജിയമും അത്യുഗ്രനായിരുന്നു.” എന്നാണ് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ചിത്രത്തിൻ്റെ ആദ്യ റിവ്യൂ ആണ് ഇതെന്നും ശ്രീധര്‍ പിള്ളൈയ്ക്ക് നന്ദിയെന്നും നടൻ ജയസൂര്യ പറഞ്ഞു.  ട്വീറ്റിൻ്റെ സ്ക്രീൻഷോട്ട് സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം നന്ദി പറഞ്ഞിരിക്കുന്നത്.

നടി ശ്രുതി രാമചന്ദ്രൻ്റെ ഭര്‍ത്താവ് ഫ്രാൻസിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രുതിയ്ക്ക് പിറന്നാൾ സമ്മാനമായാണ് ഫ്രാൻസിസ് അന്വേഷണത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നതെന്ന് നടി മുൻപ് വ്യക്തമാക്കിയിരുന്നു.’സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടു കൂടെയാണ് ചിത്രത്തിൻ്റെ ട്രെയിലര്‍ അവതരിപ്പിച്ചത്. വിജയ് ബാബു, നന്ദു, ലിയോണ, ലെന, ലാൽ തുടങ്ങി നിരവധി താരങ്ങളാണ് അന്വേഷണത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇ 4 എൻ്റര്‍ടെയ്ന്‍മെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത്ത് വാസുദേവ് ആണ്. ജേക്‌സ് ബിജോയ്‍‍ ആണ് അന്വേഷണത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Back to top button