CinemaLatest NewsMollywoodNEWS

താന്‍ എപ്പോള്‍ ലലേട്ടനെ കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട് തൃഷ ; ആ സായാഹ്നത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് അനൂപ് മേനോന്‍

അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്നത് ഭാഗ്യമാണ്,

മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ലലേട്ടന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദൃശ്യം’ എന്ന സൂപ്പര്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം ലലേട്ടന്‍ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ സിനിമയുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ട്രെണ്ടിംഗ് ആവുന്നത്. അനൂപ് മേനോന്‍, തൃഷ എന്നിവരാണ് നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ജീത്തു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം ആരധകര്‍ ഏറ്റെടുക്കുകയും ചെയ്തത്.

‘ഇന്ത്യയിലേ മികച്ച സംവിധായകരില്‍ ഒരാള്‍, ഇതാഹാസ നടന്‍ എന്നിവര്‍ക്കൊപ്പം ‘ചില്‍’ ചെയ്യുന്നു. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്നത് ഭാഗ്യമാണ്,’ എന്ന് തൃഷ കുറിച്ചപ്പോള്‍ ‘ഒരു മനോഹര സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്,’ എന്നാണ് ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം അനൂപ് മേനോന്‍ എഴുതിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്. എന്നാണു റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താനെപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും
‘മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പോകുന്നതില്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആണെന്നും. എപ്പോള്‍ അദ്ദേഹത്തെ കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്നാണ് നമ്മള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ‘ഹേയ് ജൂഡി’നുശേഷം നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ വളരെ ആവേശത്തിലാണെന്നും തൃഷ വെളിപ്പെടുത്തി. താരങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button