CinemaGeneralLatest NewsMollywoodNEWS

‘ ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ?’ സുരാജിന് ആരാധകന്‍ കൊടുത്ത രസകരമായ പണി

ദിവസേന നിരവധി ആളുകൾ കാണാൻ വരുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യും

എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വളരെ അനായാസം വഴങ്ങുമെന്ന് കാട്ടിതന്ന അഭിനേതാവാണ് സുരാജ് വെഞ്ഞാറമ്മൂട്. അതുകൊണ്ട് തന്നെ സുരാജിനെ ഒരു താരത്തെക്കാൾ ഉപരി നമ്മളിൽ ഒരാളായി കാണാനാണ് മലയാളികൾക്ക് ഇഷ്ട്ടം. എത്ര തിരക്കുകൾക്ക് ഇടയിലും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സുരാജ്. അങ്ങനെയൊരു ആരാധകന്‍ സുരാജിനെ പറ്റിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ അനുഭവം ഓര്‍ത്തെടുക്കുകയാണ് സുരാജ് വെഞ്ഞാറമൂട്

പാലക്കാട് ഒരു ഹോട്ടലിൽ വച്ചാണ് സംഭവം. ദിവസേന നിരവധി ആളുകൾ കാണാൻ വരുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യും. എന്നാൽ ഒരു ദിവസം ഒരാൾ എന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ചു റിസപ്ഷനിലേല്‍പ്പിച്ചു. ഞാൻ ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോൾ കയ്യില്‍ കൊടുക്കണമെന്ന് പറഞ്ഞു. വിരോധമില്ലെങ്കില്‍ ഒന്ന് കാണാന്‍ അവസരം തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.’

‘അയാള്‍ വരച്ച ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാനയാളെ വിളിപ്പിച്ചു. കുശാലാന്വേഷണ ശേഷം ഫോട്ടോ എടുക്കാമെന്നായി. ഞാൻ കരുതി ഒപ്പം നിന്ന് ഫോട്ടോ എടുക്കാനാകുമെന്ന്, എന്നാൽ അയാളുടെ ഫോട്ടോ ഞാൻ എടുത്തു കൊടുത്താൽ മതിയെന്ന് പറഞ്ഞു. സുരാജ് വെഞ്ഞാറമ്മൂട് എടുത്തത് എന്ന് പറഞ്ഞു സോഷ്യല്‍മീഡിയയില്‍ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ആഗ്രഹപ്രകാരം ഞാൻ ഫോട്ടോ എടുത്തുകൊടുത്തു.’ എന്നാൽ ആരാധകൻ തന്ന ഈ ചെറിയ പണി താൻ ആസ്വദിച്ചതെന്ന് സുരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button