CinemaLatest NewsMollywoodNEWS

ഏറെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍; മഞ്ജുവാര്യറുമായുള്ള വിശേഷം പങ്കുവെച്ച് നവ്യനായര്‍

ക്യാമറയ്ക്ക് മുന്നിലെ അമ്മയുടെ അഭിനയം കാണാന്‍ മകനും

 

മലയാളികളുടെ പ്രിയതാരമാണ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറും നവ്യനായരും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ മഞ്ജുവാര്യറെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
വളരെ പെട്ടന്നുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് . അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായികമാരായ മഞ്ചുവാര്യരും നവ്യനായരും ഒരുമിച്ച് കണ്ടുമുട്ടിയപ്പോള്‍ ഉളള വിശേഷങ്ങള്‍ . ഇതിനോടകം തന്നെ നവ്യനായര്‍ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു .

ഇരുനായികമാരുടെയും മുഖത്ത് ഏറെ നാളുകള്‍ക്ക് ശേഷം കാണുന്നതിന്റെ സന്തോഷം പ്രകടമാണ് അഭിനയ ലോകത്ത് നിന്ന് ഏറെ നാള്‍ വിട്ട് നിന്ന നവ്യനായര്‍ ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് . താരം വീണ്ടും അഭിനയത്തിലേക്ക് സജീവമാകുന്നത് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’യിലൂടെയാണ് . താരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നുവെന്നും അതില്‍ ജോയിന്‍ ചെയ്തു എന്നും അറിയിക്കുകയും ചെയ്തിരുന്നു . ക്യാമറയ്ക്ക് മുന്നിലെ അമ്മയുടെ അഭിനയം കാണാന്‍ മകനും എത്തിയിരുന്നു .

ഇരുവരുടെയും സന്തോഷവും സമാധാനവും നിറഞ്ഞുനിന്നിരുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു . മഞ്ചുവാര്യരെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷമാണ് തന്നില്‍ ഉണ്ടായത് എന്ന് താരം കുറിക്കുകയും ചെയ്തു . എന്നാല്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ഇവര്‍ എന്ന് ആരാധകര്‍ അഭിപ്രായപ്പെടുകയും ചെയ്തുഇരുവരുടെയും വിശേഷങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button