CinemaGeneralKollywoodNEWS

ചാപ്പാകുരിശ് എന്‍റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി : പ്രസന്ന പറയുന്നു

ഇവിടുത്ത സിനിമാ മാറ്റത്തിന് തുടക്കമിട്ട സമീര്‍ താഹിറിന്റെ ചാപ്പാകുരിശിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചത് പ്രസന്നയായിരുന്നു

ഒരുകാലത്ത് തമിഴില്‍ നിറഞ്ഞു നിന്നിരുന്ന പ്രസന്ന താന്‍ തമിഴില്‍ ഏറെ ആഗ്രഹിച്ച് ചെയ്ത ഒരു സിനിമയുടെ പരാജയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്, ഇവിടുത്ത സിനിമാ മാറ്റത്തിന് തുടക്കമിട്ട സമീര്‍ താഹിറിന്റെ ചാപ്പാകുരിശിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചത് പ്രസന്നയായിരുന്നു. ചാപ്പാകുരിശ്’ തമിഴില്‍ എടുത്തപ്പോള്‍ ഇവിടുത്തെ പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നു. പക്ഷെ പ്രതീക്ഷിച്ചയത്ര വിജയം നേടാതിരുന്നതോടെ ഭയങ്കര നിരാശയായി. അങ്ങനെയാണ് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചത് പ്രസന്ന പറയുന്നു

പ്രസന്നയുടെ വാക്കുകള്‍

‘ ‘ചാപ്പാകുരിശ്’ തമിഴില്‍ എടുത്തപ്പോള്‍ ഇവിടുത്തെ പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നു. പക്ഷെ പ്രതീക്ഷിച്ചയത്ര വിജയം നേടാതിരുന്നതോടെ ഭയങ്കര നിരാശയായി. അങ്ങനെയാണ് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചത്. അന്ന് വിഹാന്‍ ജനിച്ചിട്ട്‌ അധിക നാള്‍ ആയിട്ടില്ല. എന്നിട്ടും ആ ആഗ്രഹം പറഞ്ഞപ്പോള്‍ സ്നേഹ പിന്തുണ തന്നു. ആറു മാസത്തോളം വീട്ടിലിരുന്നു കുഞ്ഞിനെ കളിപ്പിച്ചു. പിന്നീട് ട്രെയിനറെ വെച്ച് ഏഴുമണിക്കൂറോളം ജിമ്മില്‍. മൂന്ന്‍ വര്‍ഷം ഒരു പാര്‍ട്ടിക്കോ ചടങ്ങിനോ പോലും പോയില്ല. ആത്മവിശ്വാസം തിരികെ കിട്ടിയ ശേഷമാണ് പുറത്തിറങ്ങിയത്. ഇതിനിടെ എപ്പോഴെങ്കിലും സ്നേഹ നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ’.

shortlink

Related Articles

Post Your Comments


Back to top button