CinemaLatest NewsMollywoodNEWS

സംവൃത സുനിലിന്റെ ആ സന്തോഷ നിമിഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

7 വര്‍ഷത്തിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചു വരവ്.

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി സംവൃത സുനില്‍. മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ ഷോയിലൂടെ തിരിച്ചെത്തി താരം പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ ഭര്‍ത്താവിനോടൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. എട്ട് വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ എന്ന അടി കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം 2019 ല്‍ പുറത്തിറങ്ങി ബിജു മേനോന്‍ ചിത്രത്തിലൂടെ സിനിമയില്‍ മടങ്ങി എത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 7 വര്‍ഷത്തിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ സിനിമ ചെയ്യിമെന്ന് താരം പറഞ്ഞിട്ടുണ്ട്. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയാണ് സംവൃത വെളളിത്തിരിയില്‍ എത്തിയത്. മുന്‍നിര നടന്മാരുടെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button