CinemaGeneralLatest NewsMollywoodNEWS

പരസ്പരം കൈകൊടുത്ത് സൂപ്പര്‍ താരങ്ങള്‍: മനസ്സ് നിറഞ്ഞു ആരാധകര്‍

'വരനെ ആവശ്യമുണ്ട്', 'കാവല്‍' എന്നീ ചിത്രങ്ങളിലൂടെ സുരേഷ് ഗോപി വീണ്ടും തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

പരസ്പരം കൈകൊടുത്ത് സുരേഷ് ഗോപിയും മമ്മൂട്ടിയും, മമ്മൂട്ടിക്ക് ഷേക്ക്‌ ഹാന്‍ഡ് നല്‍കി പരസ്പരം   പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇവര്‍ തമ്മിലുള്ള അകലം സിനിമാ മേഖലയില്‍ പരസ്യമായ രഹസ്യമായിരിക്കെയാണ് പരസ്പരം ഇവര്‍ വീണ്ടും സൗഹൃദ സ്നേഹത്തിന്റെ ചുരുളഴിക്കുന്നത്.

‘മമ്മൂക്കയോടൊപ്പം’ എന്നായിരുന്നു ചിത്രം പങ്കുവെച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ ക്യാപ്ഷന്‍. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന സിനിമയിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഫെബ്രുവരി ഏഴിന് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തും. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയും മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ദുല്‍ഖറും ഒരു പ്രധാന വേഷത്തില്‍ സിനിമയിലുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘കാവല്‍’ എന്നീ ചിത്രങ്ങളിലൂടെ സുരേഷ് ഗോപി വീണ്ടും തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button