CinemaKollywoodLatest NewsNEWS

ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ റെഡിയാണ് ; തമിഴകത്തിന്റെ പ്രിയതാരം സൂര്യ

 

തമിഴകത്തിന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ താരമാണ് സൂര്യ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിന്റെ അഭിനയ മികവിലും ഗൗതം മേനോന്റെ സംവിധായക മികവിലും ആരാധകര്‍ ഹൃദയത്തില്‍ ചേര്‍ത്ത ചിത്രമായിരുന്നു വാരണം ആയിരം ആ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന സൂചനയുമായി എത്തിയിരിക്കുകയാണ് ഗൗതം മേനോന്‍
സിനിമാരംഗത്ത് 20 വര്‍ഷം തികച്ച ഗൗതം മേനോന് ഫെബ്രുവരി 2ന് സിനിമാതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സിങ്കപ്പൂരില്‍ ആദരവ് ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി വിഗ്നേശ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍, ബോംബെ ജയശ്രീ, ഹാരിസ് ജയരാജ്, അന്‍വര്‍ റഷീദ് എന്നിവര്‍ സംവിധായകന് ആശംസകളറിയിച്ചുകൊണ്ട് വീഡിയോ അയച്ചിരുന്നു. അവയെല്ലാം ഗൗതം മേനോന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഏറ്റവും പുതിയതായി നടന്‍ സൂര്യയുടെ വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ഗൗതം മേനോനും ഒന്നിച്ച സിനിമകളെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും പറഞ്ഞ സൂര്യ ‘ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്’ എന്നും പറഞ്ഞു. ‘അതെ, അധികം വൈകാതെ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ പറയും’ എന്ന ക്യാപ്ഷനോടെയാണ് ഗൗതം മേനോന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇതോടെ ‘വാരണം ആയിര’ത്തിനു രണ്ടാം ഭാഗം എത്തുകയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ‘സൂര്യ നായകനായി ദിവ്യ സ്പന്ദന, സിമ്രാന്‍, സമീറ റെഡ്ഡി എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു വാരണം ആയിരം. സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്ന ചിത്രത്തിന് അക്കൊല്ലത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും ആ വിജയചിത്രം ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി .

shortlink

Related Articles

Post Your Comments


Back to top button