CinemaKollywoodLatest NewsNEWS

വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു ;അവരെ വിവാഹം കഴിക്കുയില്ല വെളിപ്പെടുത്തലുമായി യുവ നടന്‍ രംഗത്ത്

തന്റെ മാതാപിതാക്കളുടെ അറിവോട് കൂടെ ആയിരുന്നില്ല.

തമിഴകത്ത് നിരവധി ആരാധകരുള്ള നടനാണ് തര്‍ഷന്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിനെതിരെയുള്ള കേസാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വാക്ക് പാലിക്കാത്തതിനാണ് താരത്തിനെതിരെ കേസ് എടുത്തത്. നടി സനം ഷെട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തര്‍ഷന്‍.

”താനും സനവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍ തന്റെ മാതാപിതാക്കളുടെ അറിവോട് കൂടെ ആയിരുന്നില്ല. അവരുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു സാക്ഷികള്‍. എന്റെ സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് താന്‍ വിവരം മറിച്ചു വച്ചത്.

ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. സഹോദരിയുടെ വിവാഹത്തിന് ശേഷം ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് മാതാപിതാക്കള്‍ ഒടുവില്‍ സമ്മതിച്ചു. എന്നാല്‍ വാസ്തവ വിരുദ്ധമായാണ് സനം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും താന്‍ അവരെ വിവാഹം കഴിക്കുയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തര്‍ഷന്‍

2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തര്‍ഷന്‍ പിന്‍മാറിയെന്നാണ് പരാതി നല്‍കിയ ശേഷം സനം ഷെട്ടി പറഞ്ഞത്. വലിയ വിമര്‍ശനങ്ങളാണ് രണ്ട് താരങ്ങള്‍ക്ക് എതിരെയും ഉയരുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close