CinemaGeneralLatest NewsMollywoodNEWS

സിനിമയിൽ എവിടെയങ്കിലും ഒരു പശുവിനെ കാണുകയാണെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്കയാണിപ്പോള്‍ ; അടൂര്‍ ഗോപാലകൃഷ്ണന്‍

അക്രമവും പീഡന ദൃശ്യങ്ങളും വയലന്‍സും സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനോ അവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല

പശുവിന്റെ പേരില്‍ രാജ്യത്തുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പുറമേ സിനിമകളില്‍ പശുവിനെ കാണിക്കുന്നത് പോലും പ്രശ്‌നമാകുന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകാന്‍ ഏവരും നിര്‍ബന്ധിതരാകുന്നുവെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു സിനിമ പൂര്‍ത്തിയായി അതിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ സ്‌ക്രീനില്‍ എവിടെയങ്കിലും ഒരു പശുവിനെ കാണുകയാണെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്കയാണിപ്പോള്‍. രാഷ്ട്രീയ വിമര്‍ശനങ്ങളും സാമൂഹിക പശ്ചാത്തലവുമെല്ലാം സിനിമയിലെത്തുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് അതില്‍ വലിയ ഇടപെടല്‍ നടത്തുകയാണ് അല്ലെങ്കില്‍ സിനിമാ പ്രവര്‍ത്തകര്‍ തന്നെ അപകടം മുന്‍കൂട്ടി കണ്ട് സ്വയം സെന്‍സറിന് തയ്യാറാകുന്നു’ അടൂര്‍ പറഞ്ഞു.

അക്രമവും പീഡന ദൃശ്യങ്ങളും വയലന്‍സും സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനോ അവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. വീണ്ടുവിചാരമില്ലാത്ത ഇത്തരം തീരുമാനങ്ങളാണ് നമ്മുടെ രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button