
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് അക്ഷയ്കുമാറിന്റേത്. അക്ഷയുടെ ഭാര്യ ട്വിങ്കിൾ തൊണ്ണൂറുകളിലെ ആരാധകരുടെ ഇഷ്ടതാരമായിരുന്നു. ട്വിങ്കിൾ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നു. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ട്വിങ്കിൾ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. കുടുംബത്തിനോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിത മകൾ നിതാരയും അക്ഷയ് കുമാറുമായുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം. കരാട്ടെ ഗേൾ എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ കരാട്ടെ മത്സരത്തിനു മുൻപുള്ള അവസാന കിക്ക് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന അക്ഷയ് കുമാറിനേയും ചിത്രത്തിൽ കാണാം.
അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയ്ക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയായിരുന്നു. ഉളളി വില കുതിച്ച് ഉയർന്ന സമയത്തായിരുന്നു ഉളളി കൊണ്ട് ഉണ്ടാക്കിയ കമ്മൽ താരത്തിന് സമ്മാനമായി നൽകിയത്. ഭർത്താവിന്റെ സ്നേഹ സമ്മാനം ട്വിങ്കിൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് അന്ന് ഒരുപാട് വിമർശനങ്ങൾക്ക് വഴിയൊരുക്കി.
Post Your Comments