GeneralLatest NewsMollywoodMovie GossipsNEWSWOODs

അമലാപോൾ- എ എൽ വിജയ് വിവാഹമോചനത്തിന് കാരണക്കാരൻ ധനുഷ്?? വിജയ്‌യുടെ പിതാവ് മനസ്സ് തുറക്കുന്നു

തമിഴ് സംവിധായകൻ എഎൽ വിജയ്യുമായുള്ള വിവാഹബന്ധം നടി അമല പോൾ വേര്‍പെടുത്തിയത് ഏറെ ചർച്ചയായ വിഷയമായിരുന്നു. വിവാഹ ശേഷം രണ്ടുവര്‍ഷത്തിനിപ്പുറമാണ് ഇരുവരും വിവാഹ മോചിതയായത്. വിവാഹ ശേഷം അഭിനയിക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൻ്റെ 28ാം വയസിൽ നടി വിവാഹ മോചിതയായത്.

മലയാളത്തിൽ എന്നപോലെ തെന്നിന്ത്യയിലെ മറ്റുഭാഷകളിലും നിറഞ്ഞുനിൽകുന്ന നടിയാണ് അമല പോൾ. തമിഴ് സംവിധായകൻ എഎൽ വിജയ്യുമായുള്ള വിവാഹബന്ധം നടി അമല പോൾ വേര്‍പെടുത്തിയത് ഏറെ ചർച്ചയായ വിഷയമായിരുന്നു. വിവാഹ ശേഷം രണ്ടുവര്‍ഷത്തിനിപ്പുറമാണ് ഇരുവരും വിവാഹ മോചിതയായത്. വിവാഹ ശേഷം അഭിനയിക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൻ്റെ 28ാം വയസിൽ നടി വിവാഹ മോചിതയായത്.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ എഎൽ വിജയ്യുടെ അച്ഛൻ എഎൽ അഴകപ്പൻ രംഗത്തെത്തിയിരിക്കുകയാണ്. ധനുഷാണ് വിവാഹമോചനത്തിൻ്റെ കാരണക്കാരനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന‌് നല്‍കിയ അഭിമുഖത്തിലാണ് അഴകപ്പൻ ഇങ്ങനെ പ്രതികരിച്ചത്.

വിജയ്‌യുമായുള്ള വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്ന അമല പോളിൻ്റെ മനസ് മാറ്റിയത് ധനുഷ് ആണെന്ന് അഴകപ്പൻ കുറ്റപ്പെടുത്തി.  ധനുഷിന്റെ നിര്‍മ്മാണക്കമ്പനിയുടെ ചിത്രമായ അമ്മാക്കണക്കിലൂടെ അഭിനയത്തിലേക്ക് തിരികെ വരാന്‍ അമലയെ ധനുഷ് നിർബന്ധിച്ചെന്ന് അഴകപ്പൻ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് അമല അഭിനയിക്കാന്‍ തയ്യാറായത്, കഥാപാത്രത്തിൻ്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ അമല സിനിമയിൽ സജീവമായി. ഇതാണ് വിജയ്‍യും അമലയും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്നും വിവാഹ മോചനത്തിൻ്റെ പ്രധാന കാരണം ഇത് തന്നെയായിരുന്നു എന്നും അഴകപ്പൻ വ്യക്തമാക്കി.

എന്നാൽ,  അമല പോളും വിജയ്‍യും തങ്ങളുടെ വിവാഹമോചനത്തിൻ്റെ കാരണം വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ ഒരിക്കലും അമലയെ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയിട്ടില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും, താൻ എത്രമാത്രം ബഹുമാനത്തോടെയാണ് സ്ത്രീകളെ കാണുന്നതെന്ന് തൻ്റെ സിനിമകളിലുണ്ടെന്നും എഎല്‍ വിജയ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button