BollywoodCinemaGeneralLatest NewsNEWS

രാമായണം സീരിയല്‍ എന്റെ അഭിനയ ജീവിതം ഇല്ലാതാക്കി ; ​‍​ വെളിപ്പെടുത്തലുമായി അരുണ്‍ ഗോവില്‍

കഴിഞ്ഞ 14 വര്‍ഷമായി താന്‍ ചുരുക്കം ചില വേഷങ്ങളിലല്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

തന്റെ അഭിനയ ജീവിതം ഇല്ലാതായതില്‍ ശ്രീരാമനെ കുറ്റപ്പെടുത്തി നടന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സീരിയല്‍ ചരിത്രത്തിലെ നാഴികകല്ലായ രാമായണം സീരിയലില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രാരാമനായി വേഷമിട്ടതിന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സ്‌നേഹം ലഭിച്ചു, എന്നാല്‍ തന്റെ അഭിനയ ജീവിതത്തിന് ഉയര്‍ച്ചയുണ്ടായില്ല. വാണിജ്യ സിനിമകളില്‍ താന്‍ അനിയോജ്യമല്ലെന്ന് സിനിമാ ലോകം വിലയിരുത്തുകയും 62കാരനായ നടന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 1987ലാണ് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. സീരിയല്‍ 1988 വരെ നീണ്ടു.

കഴിഞ്ഞ 14 വര്‍ഷമായി താന്‍ ചുരുക്കം ചില വേഷങ്ങളിലല്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു ഭാഗത്ത് രാമായണം സീരിയല്‍ എനിക്ക് അളവില്ലാത്ത സ്‌നേഹവും ആരാധനയും തന്നു. മറുപുറത്ത് എന്റെ അഭിനയ ജീവിതം പൂര്‍ണമായി എന്ന് പറയാന്‍ പറ്റില്ല. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കും. രാമായണം സീരിയലിന് മുന്‍പ് ഹീറോ എന്ന് ഹിന്ദി സിനിമയിലൂടെയാണ് അരങ്ങേറ്റം.

എന്നാല്‍ സീരിയലിന് ശേഷം എന്നെ ബോളിവുഡ് നിരാകരിച്ചു. നിങ്ങള്‍ക്ക് ശ്രീരാമന്റെ പ്രതിഛായയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നിങ്ങളെ സഹ നടന്റെ വേഷം തന്നാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനാകില്ലെന്നാണ് സിനിമാ സംവിധായകരും നിര്‍മ്മാതാക്കളും പറഞ്ഞത്. വാണിജ്യ സിനിമയ്ക്ക് ഞാന്‍ യോജിച്ചതല്ലെന്ന് അവര്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments


Back to top button