GeneralLatest NewsMollywoodNEWS

പിള്ളേരെ, ഇവിടെ ആവശ്യം ശുദ്ധഹൃദയമല്ല, ജഗപൊഗയാണ്,എനിക്ക് പറ്റില്ല ; ബിഗ് ബോസിൽ നിന്നും തെസ്നി ഖാൻ പുറത്തേക്ക്

തുടക്കം മുതൽ തണുപ്പൻ മത്സരാർത്ഥി ആയിരുന്നു തെസ്നി ഖാൻ. ഒന്നിൽ അധികം തവണ എലിമിനേഷനുള്ള നോമിനേഷൻ പട്ടികയിൽ ഇടവും നേടിയിരുന്നു.

ബിഗ് ബോസ് സീസൺ രണ്ട് 27 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ പുതിയ ഒരു എലിമിനേഷന് കൂടി ബിഗ് ബോസ് വീടും, പ്രേക്ഷകരും സാക്ഷ്യം വഹിച്ചു. ഇത്തവണ പുറത്തായത് തെസ്നി ഖാൻ ആണ്. ആറുപേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ആര്യ, പ്രദീപ് ചന്ദ്രന്‍, രഘു, രജിത്, തെസ്‌നി, വീണ നായർ തുടങ്ങിയവർ ആയിരുന്നു ഡേഞ്ചറസ് സോണിൽ ഉണ്ടായിരുന്നത്.

തുടക്കം മുതൽ തണുപ്പൻ മത്സരാർത്ഥി ആയിരുന്നു തെസ്നി ഖാൻ. ഒന്നിൽ അധികം തവണ എലിമിനേഷനുള്ള നോമിനേഷൻ പട്ടികയിൽ ഇടവും നേടിയിരുന്നു. നോമിനേഷനിൽ ഇടം പിടിച്ചുവെന്ന് മനസിലായപ്പോൾ മുതലാണ് കുറച്ചെങ്കിലും ഷോയിൽ ആക്റ്റീവ് ആകണം എന്ന നിലയിലേക്ക് തെസ്നി മാറിയത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലൊരു പെർഫോമൻസ് ഷോയിൽ കാഴ്ച വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

നോമിനേഷൻ ലഭിച്ച മത്സരാർത്ഥികൾ എഴുന്നേറ്റ് നിൽക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ എലിമിനേഷൻ നടപടികൾ ആരംഭിച്ചത്. തെസ്‌നിക്ക് ഈ വീട്ടിൽ ആരോടാണ് കൂടുതൽ ഇഷ്ടമെന്നും, അവരെയൊക്കെ വീട്ടിൽ നിന്നും പുറത്തുപോയാൽ മിസ് ചെയ്യില്ലെയെന്നും ചോദിക്കുന്നു. തനിക്ക് ഈ വീട്ടിൽ ഏറ്റവും ഇഷ്ടം മഞ്ജുവിനെയും രജിത് സാറിനെയും ആണെന്നും താൻ പോയാൽ എല്ലാവരെയും മിസ് ചെയ്യുമെന്നും തെസ്നി വ്യക്താക്കി.

തെസ്‌നിയെക്കുറിച്ചു മറ്റുള്ളവരോടും അഭിപ്രായം ചോദിക്കുമ്പോൾ ഒരു സാധുവായ, മൂടുപടം ഇല്ലാത്ത, ശുദ്ധ ഹൃദയത്തിന്റെ ഉടമയായായ വ്യക്തിയാണ് തെസ്നി ഖാൻ എന്നാണ് മറ്റ് മത്സരാർഥികൾ പറയുന്നത്. എന്നാൽ അത്തരത്തിൽ ഉള്ള ആളുകൾക്ക് പറ്റിയ സ്ഥലമാണോ ബിഗ് ബോസ് എന്ന മറുചോദ്യമാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത് ഒരു ഗെയിം ആണ് എന്നും തെസ്‌നിയോട് ബാഗും സാധനങ്ങളും എടുത്ത് പുറത്തേക്ക് വരാനായും ആവശ്യപ്പെടുന്നു. ഇത് നിങ്ങൾ പ്രേക്ഷകരുടെ തീരുമാനം ആണെന്നും, ഇനിയും ആളുകൾ പോകാം വരാം എന്നും മോഹൻലാൽ വ്യക്താക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button