CinemaLatest NewsMollywoodNEWS

ചിലത് അങ്ങനെയാണ് എന്തുപറിഞ്ഞാലും ഹൃദയത്തില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ല ;ജയസൂര്യ

മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നിരവധി ചിത്രങ്ങളില്‍ തന്റേതായ അഭിനയ മികവ് കാഴ്ചവെച്ച പ്രിയതാരം ജയ സൂര്യ താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെള്ളം’ത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ തന്നെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. മുരളി എന്ന സാധാരണക്കാരനായ തൊഴിലാളിയാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്.

ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ല’; വെള്ളം പൂര്‍ത്തിയായി.എന്നാണ് താരം കുറിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് സംയുക്ത മേനോന്‍ ആണ് ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു.താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button