GeneralLatest NewsNEWSTollywoodWOODs

ചടുലമായ നൃത്ത ചുവടുമായി കങ്കണ; ‘തലൈവി’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി സംവിധായകൻ എ. എൽ. വിജയ് ഒരുക്കുന്ന ചിത്രമാണ് 'തലൈവി.' ഒരു ബിഗ് ബജറ്റ് ചിത്രമായ തലൈവിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി സംവിധായകൻ എ. എൽ. വിജയ് ഒരുക്കുന്ന ചിത്രമാണ് ‘തലൈവി.’ ഒരു ബിഗ് ബജറ്റ് ചിത്രമായ തലൈവിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സിനിമയുടെ കാലഘട്ടം കൃത്യമായി അടയാളപ്പെടുത്തുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ ജയലളിതയായി വേഷമിടുന്ന കങ്കണ റണാവത്ത് ചുവന്ന ധാവണിയിൽ നൃത്തം ചെയ്യുന്ന പോസ്റ്ററാണ് പുറത്തുവന്നരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ജയലളിതയുടെ നടി എന്ന നിലയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ കഥയാണ് ചിത്രത്തിൽ പ്രമേയമായിരിക്കുന്നത്. ചിത്രത്തിൽ അരവിന്ദ് സ്വാമി എംജിആർ ആയി വേഷമിടുന്നു. താരത്തിന്റെ എംജിആർ വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button