BollywoodCinemaLatest NewsNEWS

ആ നിമിഷം ഏറെ മനോഹരം കൈകോര്‍ത്ത് പിടിച്ച് ബോളിവുഡ് താരം കരീന കപൂറും കാര്‍ത്തിക് ആര്യനും

 

ബോളിവുഡിന്റെ പ്രിയ താരമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം കരീന കപൂര്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴും ബോളിവുഡില്‍ മിന്നും താരമാണ് കരീന. സൈസ് സീറോ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരാള്‍ കരീന കപൂര്‍ തന്നെ ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും ഏറെ പ്രാധാന്യം കൊടുക്കുന്ന കരീനക്ക് വിവാഹമോ പ്രസവമോ ഒന്നും ഒരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും വേണം പറയാന്‍. പ്രസവാനന്തരം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ താരം കുറച്ചിരുന്നു കരീന ഫിറ്റ്‌നസ്സ് പ്രേമികള്‍ക്ക് എല്ലാം പ്രചോദനമായി മാറുകയാണ്. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മിഡീയയില്‍ ഏറെ ശ്രദ്ധയമായി കൊണ്ടിരിക്കുന്നത്.

അതേസമയം ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് കാര്‍ത്തിക് ആര്യന്‍ താരത്തിന്റെയും കരീനയുടെയും വിശേഷമാണ് ഇപ്പോള്‍ കൈയ്യടി നേടി കൊണ്ടിരിക്കുന്നത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഇരുവരും തിളങ്ങിയത്. യുവതാരം കാര്‍ത്തിക് ആര്യനൊപ്പം റാംപില്‍ നടക്കുന്ന കരീനയുടെ ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ കവരുന്നതാണ് ഹൈദരാബാദിലായിരുന്നു ഷോ . ഇതാദ്യമായില്ല ഇരുവരും ഒന്നിച്ച് റാംപില്‍ എത്തുന്നത്, 2018ല്‍ സിംഗപ്പൂരില്‍ നടന്ന മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയുടെയും ഷോ സ്റ്റോപ്പര്‍ ആയെത്തിയത് കരീനയും കാര്‍ത്തികുമായിരുന്നു.

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ‘ലവ് ആജ് കല്‍’ എന്ന ചിത്രമാണ് കാര്‍ത്തിക് ആര്യന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം നായികയായി എത്തുന്നത്. സാറ അലി ഖാനാണ് അക്ഷയ് കുമാര്‍ നായകനായി എത്തിയ ‘ഗുഡ് ന്യൂസ്’ ആണ് അവസാനം തിയേറ്ററുകളിലെത്തിയ കരീന ചിത്രം താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button