CinemaLatest NewsMollywoodNEWS

പൃഥ്വിരാജിനെയോ ബിജു മേനോനെയോ തനിക്ക് അറിയില്ല സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി നഞ്ചമ്മയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ബിജു മേനോനും ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ചിത്രമായിരന്നു അനാര്‍ക്കലി ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം ഒരുങ്ങിയിരിക്കുകയാണ്. ഇരുവരും പ്രധാന വേഷത്തില്‍ എത്തുന്ന അയ്യപ്പനും കോശിയിലേയും ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തുല്‍ അട്ടപ്പാടിയിലെ നഞ്ചമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാടന്‍ ശീലുള്ള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയാണ്. ഗാനം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവുകയാണ് നഞ്ചമ്മ .

പൃഥ്വിരാജിനെയോ ബിജു മേനോനെയോ തനിക്ക് അറിയില്ലെന്നും സിനിമയുടെ പേരുപോലും അറിയില്ലെന്നും വിഡിയോയില്‍ നഞ്ചമ്മ പറയുന്നതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നഞ്ചമ്മയുടെ അവസാനത്തെ ചിരിയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

അട്ടപ്പാടി കേന്ദ്രീകരിച്ചാണ് അയ്യപ്പന്റേയും കോശിയുടേയും കഥ പറയുന്നത്. അതിനാല്‍ അവിടത്തെ തനതു രീതിയിലുള്ള ഗാനം വേണമെന്ന് സംവിധായകന്‍ സച്ചിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ജേക്സ് ആത് യാഥാര്‍ത്ഥ്യമാക്കിയെന്നുമാണ് പൃഥ്വിരാജ് ഫേയ്സ്ബുക്കില്‍ കുറിച്ചത്.

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍മിക്കുന്ന ചിത്രമാണ് ഇത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍, സാബുമോന്‍ എന്നി താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. താരങ്ങളുടെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button