GeneralLatest NewsMollywood

മോഹന്‍ലാലും ശ്രീനിയും തമ്മില്‍ സ്വര ചേര്‍ച്ചയിലല്ലേ? പ്രശ്നം മുന്‍കൈ എടുത്ത് പരിഹരിച്ചൂടെയെന്നു സുഹൃത്തുക്കള്‍

എനിയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് ശ്രീനി എന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തിനോട് തനിയ്ക്ക് യാതൊരു പിണക്കവുമില്ലെന്നായിരുന്നു

മലയാള സിനിമയില്‍ ഒരുപിടി മികച്ച വിജയങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട്. ചിരിയുടെ പോരങ്ങള്‍ തീര്‍ത്ത പല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പിണക്കത്തില്‍ ആണോ എന്ന സംശയത്തിനു ഉത്തരം എത്തുകയാണ്.

ലാലും ശ്രീനിയും തമ്മില്‍ സ്വര ചേര്‍ച്ചയില്ലല്ലോ എന്ന് പലരും ചോദിച്ചിരുന്നുവെന്നു സത്യന്‍ അന്തിക്കാട് പറഞ്ഞു. ”പ്രശ്നം മുന്‍കൈ എടുത്ത് പരിഹരിച്ചൂടെ എന്ന് പലരും ചോദിച്ചിരുന്നു. താന്‍ ഇതിനെ കുറിച്ച്‌ ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. എനിയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് ശ്രീനി എന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തിനോട് തനിയ്ക്ക് യാതൊരു പിണക്കവുമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ കുറിച്ച്‌ ശ്രീനി ഒന്നും പറഞ്ഞത് കേട്ടിരുന്നില്ല” ശ്രീനിയോട് സത്യന്‍ അന്തിക്കാട് ചോദിച്ചു.

ചിരിച്ചു കൊണ്ടായിരുന്നു ശ്രീനിവാസന്‍ ഇതിനു ഉത്തരം നല്‍കിയത്. ”ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ? അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കില്‍ അല്ലേ പ്രതികരിക്കേണ്ട കാര്യമുളളൂ” താരം പറഞ്ഞു. ഇതിന് പിന്നാലെ മൂവരും ഒരുമിച്ചെത്തുന്ന ഒരു ചിത്രത്തെ കുറിച്ച്‌ സത്യന്‍ അന്തിക്കാടും ശ്രീനിവാസന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button