CinemaLatest NewsMollywoodNEWS

രാഷ്ട്രീയം ഇന്ന് സേവനമല്ല, ശമ്പളം പറ്റുന്ന ലാഭമുളള കച്ചവടം; മായം കലര്‍ന്ന ഭക്ഷണവും ഒപ്പം സുരക്ഷയ്ക്കായി ഹെല്‍മറ്റും തുറന്നടിച്ച് ശ്രീനിവാസന്‍

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ശ്രീനിവാസന്‍. തന്റെ നിലപാടുകള്‍ യാതൊരു ഭയവുമില്ലത്ത തുറന്നു പറയുന്ന വ്യക്തിയാണ് അദ്ദേഹം അതേസമയം വീണ്ടും തന്റെ നിലപാട് ശക്തമായി തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വലിയ വിവാദമാകാറുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണവും നടക്കാറുണ്ട്. അടുത്തിടെയായി കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് ശ്രീനിവാസന്റെ വിമര്‍ശനങ്ങളില്‍ കൂടുതലും ഉയരുന്നത്. രാഷ്ട്രീയം കച്ചവടമാണെന്നും തനിക്ക് അതില്‍ വിശ്വാസമില്ലെന്നുമാണ് ശ്രീനിവാസന്‍ ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് അദ്ദേഹം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സ്വജനപക്ഷപാതവും തട്ടിപ്പും കണ്ടുമടുത്താണ് തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിലുളള വിശ്വാസം നഷ്ടപ്പെട്ടത്. രാഷ്ട്രീയം ഇന്ന് സേവനമല്ല, ശമ്പളം പറ്റുന്ന ജോലിയായതോടെ ലാഭമുളള കച്ചവടമായി അത് മാറി. മായം കലര്‍ന്ന ഭക്ഷണം വില്‍പ്പനക്ക് നിരത്തി, സുരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ചേ യാത്ര ചെയ്യാവു എന്ന് നിയമം കര്‍ശനമാക്കുന്ന വ്യവസ്ഥിതിയെയും ശ്രീനിവാസന്‍ പരിഹസിച്ചു. മതവും ദൈവവും ഇല്ലാത്ത രാജ്യത്ത് ആളുകള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നുണ്ട്. മോഹന്‍ലാലുമായി പ്രശ്നത്തിലാണെന്നും തമ്മില്‍ ഇനിയൊരു സിനിമ ഉണ്ടാകില്ലെന്നുമുളള വാര്‍ത്തകള്‍ ഉയരുന്നുണ്ടെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു പ്രശ്നവുമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ലാലും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും കൂടിച്ചേര്‍ന്നുളള ഒരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ത്തിയാണ് ശ്രീനിവാസന്‍ സംസാരം അവസാനിപ്പിച്ചതും.താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button