CinemaGeneralLatest NewsMollywoodNEWS

മോഹൻലാലുമായി പിണങ്ങിയതിനു പിന്നിലെ കാരണം എന്തായിരുന്നു ; സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീനിവാസൻ

. ലാൽ തന്റെ ഭാഗം വ്യക്തമാക്കി എങ്കിലും, ശ്രീനി ഒന്നുംതന്നെ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നില്ല

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരജോഡികളാണ് മോഹൻലാലും ശ്രീനിവാസനും. ഈ കൂട്ടുകെട്ടിൽ  പിറന്ന ചിത്രങ്ങളെല്ലാം തന്നെ എവർഗ്രീൻ സൂപ്പർ ഹിറ്റുകളാണ്. എന്നാൽ 90 കളിൽ തിളങ്ങി നിന്നിരുന്ന ലാൽ-ശ്രീനി കൂട്ടുകെട്ട് പിന്നീട് കാണാൻ കഴിഞ്ഞിരുന്നില്ല. താരങ്ങൾ തമ്മിൽ പിണക്കമാണന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. പലരും തന്നോട് ചോദിച്ചിരുന്നു ലാലും ശ്രീനിയും തമ്മിൽ സ്വര ചേർച്ചയുണ്ടോ എന്ന്. അങ്ങിനെ ഉണ്ടെങ്കിൽ പ്രശ്നം മുൻകൈ എടുത്ത് പരിഹരിച്ചൂടെ എന്നും സുഹൃത്തുക്കൾ സംസാരിക്കാറുണ്ടായിരുന്നു. താൻ ഇതിനെ കുറിച്ച് ലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എനിയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനി. എന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തിനോട് തനിക്ക് യാതൊരു പിണക്കവുമില്ലെന്നായിരുന്നു ലാൽ പറഞ്ഞത്. ലാൽ തന്റെ ഭാഗം വ്യക്തമാക്കി എങ്കിലും, ശ്രീനി ഒന്നുംതന്നെ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നില്ല – എന്താണതിന് കാരണം എന്തായിരുന്നു സത്യൻ അന്തിക്കാടിന്റെ ചോദ്യം.

ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു ശ്രീനിവാസൻ ഉത്തരം നൽകിയത്. ഈ വിഷയത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ? അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ അല്ലേ പ്രതികരിക്കേണ്ട കാര്യമുളളൂ എന്ന തരത്തിലായിരുന്നു താരത്തിന്റ മറുപടി. തുടർന്ന് സത്യൻ അന്തിക്കാട് ശ്രീനിവാസനോട് ചോദിച്ചത് നമുക്ക് മൂന്നുപേർക്കും കൂടെ ഒരുമിച്ചു ഒരു പടം ചെയ്യേണ്ടേ എന്നായിരുന്നു. സ്വതസിദ്ധമായ ചിരിയിൽ അദ്ദേഹം പറഞ്ഞ മറുപടി തീർച്ചയായും അങ്ങനെ ഒരു ചിത്രമുണ്ടാകും എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button