CinemaLatest NewsMollywoodNEWS

വീണ്ടും ആരാധകരെ ആവേശത്തിലാക്കി പുതിയ മാസ് ഡയലോഗുമായി സുരേഷ് ഗോപി

 

മലയാളത്തിന്റെ പ്രിയതാരമാണ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഡയലോഗുകള്‍ പറഞ്ഞുവെച്ച താരം സുരേഷ് ഗോപി താരത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്. ഇതവണ തന്റെ ഏറ്റവും പുതിയ ചിത്രത്തിലും സൂപ്പര്‍ ഡയലോഗുകളുമായാണ് താരം എത്തിയിരിക്കുന്നത്. ഇത്തവണ പൊലീസ് കുപ്പായത്തിലല്ലെന്ന് മാത്രം. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ട്രെയിലറിലാണ് സുരേഷ് ഗോപി പഴയ മാസ് ഡയലോഗ് ആവര്‍ത്തിക്കുന്നത്.

സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ഏഴ് വര്‍ഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ‘വരനെ ആവശ്യമുണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി താരങ്ങള്‍ ഒരുമിച്ചെത്തുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button